ചാച്ചിക്കോ ചാച്ചിക്കോ ചാച്ചിക്കോ
ചാച്ചിക്കോ
കൊഞ്ചി കൊഞ്ചി കൊഞ്ചി കിളിയേ
പറന്നു വാ
കൂട്ടിനുള്ളിൽ നിന്നും കുളിരേ കുണുങ്ങി
വാ (2)
മനസിലെന്റെ മൈനമോളു
ചായുറങ്ങിയോ
ചാച്ചിക്കോ ചാച്ചിക്കോ ചാച്ചിക്കോ
ചാച്ചിക്കോ
ആരാരിരോ ആരാരിരോ ആരാരിരോ
ആരാരിരോ
ചിന്തൂരച്ചുണ്ടിൽ പഞ്ചാര ചിന്തും
കുറുക്കിങ്കും കൊതിപ്പങ്കും
നുണഞ്ഞുണ്ണാൻ വാ (2)
ചിങ്കാരമുത്തേ മ്മണിത്തത്തേ മകളേ വാ
(2)
കരിമഷിയോ കനവലയോ കുറുമൊഴി
നിൻ
തിരുമിഴിയിൽ കളമെഴുതി
ചാച്ചിക്കോ ചാച്ചിക്കോ ചാച്ചിക്കോ
ചാച്ചിക്കോ
(ക്കൊഞ്ചി കൊഞ്ചി..)
മൂവാണ്ടൻ മാവിൻ കൂടാരക്കീഴിൽ
തണലോരം കളിവീട്ടിൽ വിളയാടാൻ
വാ
മുത്തുമ്മ മുത്തും നറുമുത്തേ കനിയേ
വാ (2)
ചിറകുകളിൽ ശിശിരവുമായ്
തളിരലിയും
നിറമനമേ ഇതുവഴിയേ
ചാച്ചിക്കോ ചാച്ചിക്കോ ചാച്ചിക്കോ
ചാച്ചിക്കോ
(ക്കൊഞ്ചി കൊഞ്ചി..)
No comments:
Post a Comment