Sunday, 9 October 2011

Chellakaattin pallitheril(Mimics Parade)


ചെല്ലക്കാറ്റില്‍ പള്ളിത്തേരില്‍ ചിങ്ങച്ചെമ്മാനം
കന്നിത്തേനെ നിന്നെത്തേടും വര്‍ണ്ണക്കൂടാരം
നീലപ്പീലിക്കാലിനാല്‍ ഓലത്താലിച്ചേലുമായ്
ഈറക്കൊമ്പില്‍ ഇലത്തുമ്പില്‍ അഴകായ് ഒഴുകാന്‍ വാ
ഓണക്കാവില്‍ നാണപ്പൂവില്‍ അമൃതായലിയാന്‍ വാ

തങ്കക്കമ്പിവീണമീട്ടി നിന്റെയോര്‍മ്മപ്പൂവനിയില്‍
മഞ്ഞത്തുമ്പിയാം കിനാവുമായ്
മൌനത്തിന്‍ നേര്‍ത്ത തെന്നലില്‍
മഞ്ഞണിഞ്ഞ മോഹമായി ഞാന്‍
മേടപ്പക്ഷിയാകുമെന്‍ മാടത്തത്തേ നീയഴകിന്‍
കൂടണഞ്ഞ കാടലഞ്ഞു പാടിടും
കിളിക്കെന്നും മലര്‍ക്കാലം തുമ്പിക്കോ ഓണക്കാലം

സ്വര്‍ണ്ണത്താലം കയ്യിലേന്തി സന്ധ്യപോലുമീ വഴിയില്‍
നിന്നെ കണ്ടപ്പോള്‍ നതാംഗിയായ് നാണത്തില്‍ മുങ്ങിനിന്നതെന്‍
കണ്ണിലിന്നുകാത്തിടുന്നു ഞാന്‍ നിലീനയായ്
അന്തിമേഗ്ഘത്തോപ്പിലെ ചന്തമുള്ള മാരിവില്ലായ്
നീവിരിഞ്ഞ കാന്തിയൊന്നു കാണുവാന്‍
വരുന്നോരോ വെള്ളിത്തിങ്കള്‍ മാനത്തെ കോടിക്കോണില്‍

No comments:

Post a Comment