Thursday, 20 October 2011

Doore maamara kombil…(Varnnapakittu)

ദൂരെ മാമരകൊമ്പില്‍ ഒരു താരാജാലകക്കൂട്ടില്‍
ഏതോ കാര്‍ത്തിക നാളില്‍ മലര്‍ പൂക്കും പൌര്‍ണമി വാവില്‍
മഴവില്ലിന്‍ മംഗലശ്രീപോലെ ഒരു തൂവല്‍ പൈങ്കിളി ചേക്കേറി
രാഗസുമംഗലിയായ് ദേവമനോഹരിയായ്....
ദൂരെ മാമരകൊമ്പില്‍ ഒരു താരാജാലകക്കൂട്ടില്‍
ഏതോ കാര്‍ത്തിക നാളില്‍ മലര്‍ പൂക്കും പൌര്‍ണമി വാവില്‍

പാഴ്മുളം തണ്ടായ് മൂളുകയായി വഴിയും സംഗീതം
കളിയാടും കാറ്റില്‍ മേലാകെ കുളിരും സല്ലാപം
തിര കായല്‍ത്തീരത്തെ മാന്തോപ്പില്‍
മഴ നൂലാല്‍ തീര്‍ക്കുമൊരൂഞ്ഞാലില്‍
മതിമറന്നവളാടുന്നീ മണിമയില്‍ക്കുരുന്നായ്.....

ദൂരെ മാമരകൊമ്പില്‍ ഒരു താരാജാലകക്കൂട്ടില്‍
ഏതോ കാര്‍ത്തിക നാളില്‍ മലര്‍ പൂക്കും പൌര്‍ണമി വാവില്‍

പീലി നിലാവിന്‍ പിച്ചകത്തേരില്‍ അണയും രാത്തിങ്കള്‍
സ്നേഹപരാഗം പെയ്യുകയായി മനസ്സിന്‍ പൂച്ചെണ്ടിൽ
നിറമാറില്‍ ചേര്‍ത്തവള്‍ താരാട്ടി മിഴിനീരിന്‍ തുള്ളി തുടച്ചാറ്റി
ശിശിര ചന്ദ്രികയായ് മധുരസാന്ത്വനമായ്.......

ദൂരെ മാമരകൊമ്പില്‍ ഒരു താരാജാലകക്കൂട്ടില്‍
ഏതോ കാര്‍ത്തിക നാളില്‍ മലര്‍ പൂക്കും പൌര്‍ണമി വാവില്‍
മഴവില്ലിന്‍ മംഗലശ്രീപോലെ ഒരു തൂവല്‍ പൈങ്കിളി ചേക്കേറി
രാഗസുമംഗലിയായ് ദേവമനോഹരിയായ്.......

No comments:

Post a Comment