ആരീരൊ ആരീരൊ ആരീരീരാരൊ
ചാഞ്ചാടിയാടി ഉറങ്ങു നീ
ചരിഞ്ഞാടിയാടി ഉറങ്ങു നീ
ആകാശത്തൂഞ്ഞാലാടു നീ
കാണക്കിനാക്കണ്ടുറങ്ങു നീ
ചാഞ്ചാടിയാടി ഉറങ്ങു നീ
ചരിഞ്ഞാടിയാടി ഉറങ്ങു നീ
ആകാശത്തൂഞ്ഞാലാടു നീ
കാണക്കിനാക്കണ്ടുറങ്ങു നീ
അമ്പോറ്റിയെ നീ കണ്ടോണ്ടുറങ്ങുമ്പം
കല്‍കണ്ടക്കുന്നൊന്നു കാണായ് വരും
കല്‍കണ്ടക്കുന്നിണ്റ്റെ ഉച്ചീലു ചെല്ലുമ്പം
അമ്പിളിത്തമ്പ്രാണ്റ്റെ കോലോം കാണാം
ആ കോലത്തെത്തുമ്പോള്‍
അവിടം എന്തൊരു രസമെന്നോ
അവിടെ പാല്‍ക്കാവടിയുണ്ട്
അരികെ പായസ്സപുഴയുണ്ട്
അവിടെ കാത്ത് കാത്തൊരമ്മയിരിപ്പുണ്ട്
ചാഞ്ചാടിയാടി ഉറങ്ങു നീ
ചരിഞ്ഞാടിയാടി ഉറങ്ങു നീ
ആകാശത്തൂഞ്ഞാലാടു നീ
കാണക്കിനാക്കണ്ടുറങ്ങു നീ
അമ്മ നടക്കുമ്പോള്‍ ആകാശച്ചെമ്പൊന്നിന്‍
ചിലമ്പാതെ ചിലുമ്പുന്ന പാദസരം
അമ്മേടെ കയ്യിലെ കിങ്ങിണിക്കളിപ്പാട്ടം
കിലുങ്ങാതെ കിലുങ്ങുന്ന കിലുക്കാംപെട്ടി
ആ പെട്ടി തുറന്നലൊ
അതിലായിരം നക്ഷത്രം
ആ നക്ഷത്രക്കൂട്ടില്‍
നിറയെ സ്നേഹപൂങ്കിളികള്‍
കിളി പാടും പാട്ടിലൊരമ്മമനസ്സുണ്ട്
ചാഞ്ചാടിയാടി ഉറങ്ങു നീ
ചരിഞ്ഞാടിയാടി ഉറങ്ങു നീ
ആകാശത്തൂഞ്ഞാലാടു നീ
കാണക്കിനാക്കണ്ടുറങ്ങു നീ

No comments:
Post a Comment